Home Covid-19 24 മണിക്കൂറിനിടെ ലോകത്ത് 1.83 ലക്ഷം പേർക്ക് കൊറോണ

24 മണിക്കൂറിനിടെ ലോകത്ത് 1.83 ലക്ഷം പേർക്ക് കൊറോണ

0

ന്യൂയോർക്ക്: കൊറോണ രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിഭീകരമായ വർധന. ഇന്നലെ മാത്രം ലോകത്ത് 1.83 ലക്ഷം പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത് .
ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ പൊട്ടിപ്പുറപ്പെട്ട ശേഷം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്.

ബ്രസീലിൽ മാത്രം ഇന്നലെ അര ലക്ഷത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. അമേരിക്കയിൽ 36000 പുതിയ രോഗികൾ ഉണ്ടായി. പ്രതിദിന രോഗവർധനയിൽ ഇന്ത്യ മൂന്നാമത് ആണ്. പതിനയ്യായിരത്തോളം പേർക്കാണ് ഇന്ത്യയിൽ ഇപ്പോൾ ദിവസവും രോഗം സ്ഥിരീകരിക്കുന്നത്. ലോകത്ത് കൊറോണ രോഗികളുടെ ആകെ എണ്ണം 90 ലക്ഷം കടന്നു. 4. 69 ലക്ഷം പേരാണ് ഇതുവരെ ലോകത്ത് കൊറോണ ബാധിച്ചു മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here