Home Covid-19 കട്ടപ്പനയിൽ കൊറോണ സ്ഥിരീകരിച്ച ആശാ പ്രവർത്തകയുടെ രോഗ ഉറവിടം അറിയില്ല; സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നത് വെല്ലുവിളി

കട്ടപ്പനയിൽ കൊറോണ സ്ഥിരീകരിച്ച ആശാ പ്രവർത്തകയുടെ രോഗ ഉറവിടം അറിയില്ല; സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നത് വെല്ലുവിളി

0

ഇടുക്കി: കട്ടപ്പനയിൽ കൊറോണ സ്ഥിരീകരിച്ച ആശാ പ്രവർത്തകയുടെ രോഗ ഉറവിടം കണ്ടെത്താനായില്ല. ഇവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതും വെല്ലുവിളിയാണെന്നാണ് പുറത്തുവരുന്ന വിവരം. നിരവധി വീടുകളിൽ ഇവർ മരുന്ന് കൊടുക്കാൻ പോയിരുന്നു. ഇരുപതേക്കർ താലൂക്ക് ആശുപത്രിയിലും പോയതായാണ് വിവരം. ഇതോടെ നിരവധി പേരെ നിരീക്ഷണത്തില്‍ ആക്കേണ്ടിവരുമെന്നാണ് സൂചന.

ആശാപ്രവര്‍ത്തകയ്ക്ക് അടക്കം 11 പേര്‍ക്കാണ് ഇന്ന് ഇടുക്കിയില്‍ കൊറോണ സ്ഥിരീകരിച്ചത്. ജൂൺ 19 ന് കൊറോണ സ്ഥിരീകരിച്ച കട്ടപ്പന സ്വദേശിയുമായുള്ള സമ്പർക്കത്തിലൂടെയാണ് രണ്ട് പേർക്ക് രോഗം വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here