കോട്ടയം: കുറുപ്പന്തറയിൽ നടന്ന പരിശോധനയിൽ മാരക മയക്കുമരുന്നായ എം ഡിഎംഎ 22 എണ്ണവും അര ഗ്രാം ഹാഷിഷുമായി രണ്ടു യുവാക്കളെ പോലീസ് പിടികൂടി. മീനച്ചിൽ താലൂക്ക് തിടനാട്,ചെങ്ങഴശ്ശേരിൽ വീട്, ബെൻജോസ് ബിനോയ് ( 20), കാഞ്ഞിരപ്പള്ളി താലൂക്ക് കപ്പേട് തൈപ്പറമ്പിൽ ജെറമിയ മാനുവൽ (21) എന്നിവരെയാണ് KL 35 F 4455 നമ്പർ മഹീന്ദ്ര XUV കാർ സഹിതം എക്സൈസ് പിടികൂടിയത്. ഇത്ര അളവിൽ എംഡിഎം എ പിടികൂടിയാൽ 10 വർഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റമാണെന്ന് എക്സൈസ് പറഞ്ഞു.
എംഡിഎംഎ ടാബ്ലറ്റ് തന്നെ ഡ്രഗ് മാർക്കറ്റിൽ 4500 രൂപവരെ വിലവരുന്നവയാണ്. ഇത്തരം മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരെ പെട്ടന്ന് അടിമപ്പെടുത്തുന്നവയാണ്. ഇവ എക്സറ്റസി പിൽസ് എന്നാണ് അറിയപ്പെടുന്നത്. ഉപയോഗിക്കുന്നവരുടെ ഇടയിൽ ഇതിനെ ടിക്ടാക് എന്നും വിളിച്ചു വരുന്നു. വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മജു റ്റിഎമ്മിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ സി.സാബു, അനീഷ്കുമാർ. കെ. വി, മേഘനാദൻ. പി. എ, സിവിൽ എക്സൈസ് ഓഫീസർമാരായ ആനന്ദരാജ്. ബി, തോമസ് ചെറിയാൻ, രാജേഷ് പി. ആർ, തൻസിർ ഇ. എ, പ്രമോദ് പി, മഹാദേവൻ. എം. എസ്, സിദ്ധാർഥ്. എസ്, മഹേഷ്. പി. പി, സുമേഷ്. വി തുടങ്ങിയവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.