Home Covid-19 കുവൈറ്റിൽ 505 പേർക്കുകൂടി കൊറോണ ; ആകെ രോഗബാധിതർ 39650

കുവൈറ്റിൽ 505 പേർക്കുകൂടി കൊറോണ ; ആകെ രോഗബാധിതർ 39650

0

കുവൈറ്റ്: കുവൈറ്റിൽ 505 പേർക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 39650. ഇന്ന് 514 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 31240. 24 മണിക്കൂറിനിടെ 7 പേരാണ് കൊറോണ ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ മൂലം മരിച്ചവരുടെ എണ്ണം 326 ആയി. നിലവിൽ 8084 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 186 പേർക്കു മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്ങ്ങൾ ഉള്ളത് .

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2742 പേരെ കൊറോണ ടെസ്റ്റിന് വിധേയമാക്കി. രാജ്യത്ത് ഇതുവരെ 354378 കൊറോണ ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യമന്ത്രലായം അറിയിച്ചു. പുതിയ രോഗികളിൽ 231 പേർ കുവൈറ്റ് പൗരന്മാരാണ്. ഫർവാനിയ ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 142 പേർക്കും ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 54 പേർക്കും അഹമ്മദിയിൽ നിന്നുള്ള 132 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 46 പേർക്കും ജഹറയിൽ നിന്നുള്ള 131 പേർക്കും ഇന്ന് കൊറോണ സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here