കല്‍പ്പറ്റ: വയനാട് പുല്‍പ്പളളിയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി. പാറക്കടവ് വിജയകുമാറാണ് ജീവനൊടുക്കിയത്. ലൈഫ് പദ്ധതയിലുള്‍പ്പെടെ അപേക്ഷിച്ചിട്ടും വീട് ലഭിക്കാത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
നിലവില്‍ വിജയകുമാറും കുടുംബവും താമസിക്കുന്നത് പൊളിഞ്ഞ ഷെഡിലാണ്. പട്ടികയില്‍ മുന്നിലുണ്ടായിട്ടും തഴയപ്പെട്ടതില്‍ വിജയകുമാര്‍ മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.