ന്യൂഡെൽഹി: അതിർത്തിയിൽ വീണ്ടും സംഘർഷാവസ്ഥ തുടരുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യയും ചൈനയും വീണ്ടും സൈനിക നീക്കങ്ങൾ തുടങ്ങി. ഇന്ത്യയിലെ വിമാനത്താവളത്തിൽ പോർ വിമാനങ്ങൾ ഉൾപെടെ ഉള്ളവ സജ്ജമാക്കി ചൈനക്ക് എതിരായ പടയൊരുക്കത്തിന് ഇന്ത്യ തയ്യാറായിരിക്കയാണ്.
ഗൽവാങ്, പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകൾ, ഹോട് സ്പ്രിങ്സ്
എന്നീ പ്രദേശങ്ങളിൽ വലിയ തോതിൽ സംഘർഷം തുടരുന്നുന്നുണ്ടെന്ന് സേന വൃത്തങ്ങൾ അറിയിച്ചു.
ആണവ മിസൈൽ വഹിക്കാൻ ശേഷിയുള്ള സുഖോയ്, മിറാഷ്, ജാഗ്വർ യുദ്ധവിമാനങ്ങളും ആക്രമണക്കരുത്തുള്ള അപ്പാച്ചി, എന്നിവയും ചൈനക്ക് എതിരായ തയ്യാറായിക്കഴിഞ്ഞു. സംഘർഷ പ്രദേശങ്ങളിലും ഗാൽവാൻ താഴ്‌വരയിലും സൈനികരെ എത്തിക്കുന്നതിനുള്ള ചിനൂക് ഹെലികോപ്റ്ററുകളും ഇതിനകം സജ്ജമായിട്ടുണ്ട്.
ഇന്ത്യ – ചൈന പ്രശ്ന പരിഹാരത്തിനായി ഇന്നലെയും മേജർ ജനറൽ തല ചർച്ചകൾ നടന്നെങ്കിലും സംഘർഷങ്ങൾ അയഞ്ഞിട്ടില്ല. പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തിൽ നിലവിലെ സാഹചര്യത്തെ കുറിച്ച് ഇന്ന് വിലയിരുത്തും. മൂന്ന് സൈനിക മേധാവികളും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫും യോഗത്തിൽ പങ്കെടുക്കും.
ശ്രീനഗർ, ലേ, അസമിലെ തേസ്പുർ, ഛബുവ, മോഹൻബാരി, ഉത്തർപ്രദേശിലെ ബറേലി, ഗോരഖ്പുർ എന്നീ താവളങ്ങളിലാണു ഇപ്പോൾ പടയൊരുക്കം നടക്കുന്നത്. ചൈനയും സേനയെ ശക്തമാക്കി ആയുധങ്ങളും ടാങ്കുകളും വിന്യസിക്കും ചെയ്തിട്ടുണ്ട്. ഇതിൽ ഒട്ടും പതറാതെ തന്നെയാണ് ഇന്ത്യൻ സൈന്യം മുന്നോട്ട് പോകുന്നത്.