Home Local News തേൻ ശേഖരിക്കാൻ വനത്തിൽ പോയ ആദിവാസി യുവതിക്ക് ആനയുടെ ആക്രമണത്തിൽ പരിക്ക്

തേൻ ശേഖരിക്കാൻ വനത്തിൽ പോയ ആദിവാസി യുവതിക്ക് ആനയുടെ ആക്രമണത്തിൽ പരിക്ക്

0

തൃശ്ശൂർ: തേൻ ശേഖരിക്കാൻ വനത്തിൽ പോയ ആദിവാസി യുവതിക്ക് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റു. വെള്ളിക്കുളങ്ങര ആനപ്പാന്തം വനത്തിൽ പോയ 19കാരിയായ വസന്തയ്ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാടർ കോളനിയിലെ ജോബീന്ദ്രന്റെ ഭാര്യയാണ് വസന്ത. ഉൾവനത്തിൽ താമസിച്ച് വനവിഭവങ്ങൾ ശേഖരിക്കുന്ന ഇവർ ഉള്ളിപ്പാറ വനത്തിൽ തേൻ ശേഖരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ആനയുടെ അടിയേറ്റത്. തുമ്പികൈ കൊണ്ട് അടിയേറ്റ യുവതിയുടെ കാലിനും അരയ്ക്കും പരിക്കുണ്ട്. ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവം.

ഫോറസ്റ്റ് ഉദ്യോ​ഗസ്ഥരാണ് ഇവരെ നാട്ടിലെത്തിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here