Home Local News നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മിഷൻ കേസെടുത്തു

നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മിഷൻ കേസെടുത്തു

0

തിരുവനന്തപുരം: അങ്കൻവാടി ടീച്ചർമാർക്കെതിരായ പരാമർശത്തിന് നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മിഷൻ കേസെടുത്തു. ശ്രീനിവാസനെതിരെ അങ്കൻവാടി ടീച്ചർമാർ നൽകിയ പരാതിയെ തുടർന്നാണ് കമ്മിഷൻ കേസെടുത്തത്. ശ്രീനിവാസന്റെ പരാമർശങ്ങൾ സാംസ്കാരിക കേരളത്തിന് യോജിക്കാത്തതാണെന്നും പരാമർശം അദ്ദേഹം പിൻവലിക്കണമെന്നും വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു.

ജപ്പാനിൽ സൈക്കോളജിയും സൈക്യാട്രിയും കഴിഞ്ഞ അധ്യാപകരാണ് കിന്റർ ഗാർഡനിലും പ്ലേസ്കൂളിലും പഠിപ്പിക്കുന്നത് എന്നും എന്നാൽ വിദ്യാഭ്യാസവും ഒരു ജോലിയും ഇല്ലാത്ത ആളുകളാണ് അങ്കൻവാടികളിൽ കുട്ടികളെ പഠിപ്പിക്കുന്നത് എന്നും അതിനാൽ തന്നെ അവരുടെ നിലവാരം മാത്രമേ കുട്ടികൾക്ക് ഉണ്ടാകൂ എന്നുമായിരുന്നു ശ്രീനിവാസന്റെ വിവാദ പ്രസ്താവന.

സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു ശ്രീനിവാസൻ ടീച്ചർമാർക്ക് എതിരെ പരാമർശം നടത്തിയത്. അപക്വമായ പരാമർശമാണ് അദ്ദേഹത്തിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ഷാഹിദ കമാൽ പറഞ്ഞു. ഉത്തരവാദിത്വത്തോടെ ശ്രീനിവാസൻ അഭിപ്രായങ്ങൾ പറയണമെന്ന് വനിതാ കമ്മിഷൻ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here