Home Local News തിരുനാവായ കോടയ്ക്കലിൽ അമ്മയും ഒന്നര വയസുള്ള കുഞ്ഞും മരിച്ചനിലയിൽ.

തിരുനാവായ കോടയ്ക്കലിൽ അമ്മയും ഒന്നര വയസുള്ള കുഞ്ഞും മരിച്ചനിലയിൽ.

0

തിരൂർ: തിരുനാവായ കോടയ്ക്കലിൽ അമ്മയെയും ഒന്നര വയസുള്ള കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി. പാടത്തെപീടിയേക്കൽ ഷഫീഖിന്റെ ഭാര്യ ആബിതയെയും (33) മകൾ ഷഫ്ന ഫത്തിമയെയും ആണ് കിണറ്റില് മരിച്ച നിലയിൽ കണ്ടത്.

ഇന്നലെ രാത്രി 12ന് ശേഷം ഇരുവരെയും കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ ആണ് വീടിന് സമീപത്തുള്ള കിണറിൽ ഇവരെ കണ്ടെത്തിയത്. അമ്മയുടെ മൃതദേഹം നാട്ടുകാർ പുറത്തെടുത്തെങ്കിലും കുഞ്ഞിനെ അഗ്നിശമന സേന എത്തിയാണ് പുറത്തെത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here