Home National ചൈനീസ് കടന്നുകയറ്റം ഉണ്ടായോയെന്ന് സർക്കാർ വ്യക്തമാക്കണം: സോണിയാ ഗാന്ധി

ചൈനീസ് കടന്നുകയറ്റം ഉണ്ടായോയെന്ന് സർക്കാർ വ്യക്തമാക്കണം: സോണിയാ ഗാന്ധി

0

ന്യൂഡെൽഹി: ചൈനീസ് കടന്നുകയറ്റം ഉണ്ടായോ എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കോൺഗ്രസ് പ്രസിഡൻ്റ് സോണിയ ഗാന്ധി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത സർവ്വകക്ഷി യോ​ഗത്തിലാണ് ഇന്ത്യാ-ചൈന അതിർത്തി സംഘർഷത്തെക്കുറിച്ച് സോണിയാ ​ഗാന്ധി ചോദ്യങ്ങളുന്നയിച്ചത്.

സേനകളെ യുദ്ധത്തിന് സജ്ജമാക്കാൻ പ്രതിപക്ഷം എന്ത് സഹകരണത്തിനും തയ്യാറാണെന്നും അവർ പറഞ്ഞു. രഹസ്യാന്വേഷണത്തിൽ വീഴ്ച സംഭവിച്ചോ എന്ന് സർക്കാർ വ്യക്തമാക്കണം. ഇന്ത്യ ശക്തമായ നടപടി സ്വീകരിക്കാത്തതിനാൽ 20 ജവാന്മാരുടെ ജീവൻ നഷ്ടമായി. ചൈന പിൻമാറിയില്ലെങ്കിൽ എന്താണ് അടുത്ത നടപടിയെന്നും സോണിയാ ​ഗാന്ധി ചോദിച്ചു.

സർവ്വകക്ഷി യോ​ഗം പുരോ​ഗമിക്കുകയാണ്. പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇക്കാര്യത്തിൽ തൻ്റെ ആശങ്ക പങ്കുവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here