Home State കേരളത്തിൽ ഈ ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ ഇല്ല

കേരളത്തിൽ ഈ ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ ഇല്ല

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ ഇല്ല. അതേസമയം, മറ്റു ദിവസങ്ങളിലെ നിയന്ത്രണങ്ങൾ നിലനിൽക്കും. വിവിധ കോഴ്‌സുകളുടെ പ്രവേശന പരീക്ഷകൾ ഈ ഞായറാഴ്ച നടക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രങ്ങളിൽ എത്തിച്ചേരേണ്ടതിനാലാണ് ലോക്ക്ഡൗണിൽ ഇളവ്. ഗതാഗത സംവിധാനമുൾപ്പെടെയുള്ള ക്രമീകരണം കണക്കിലെടുത്താണ് ഞായറാഴ്ചത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കിയത്.

പരീക്ഷകള്‍ നടത്താമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. പരീക്ഷകളുടെ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ നടത്താം. പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ചെയ്യാം. മെഡിക്കല്‍ കോളേജ്, ഡെന്റല്‍ കോളേജ് എന്നിവിടങ്ങളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനത്തിലും അഡ്മിഷന്‍ കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിനായി പോകാം. അഡ്മിഷന്‍ കാര്‍ഡ് യാത്രാ പാസായി പരിഗണിക്കണമെന്നുമായിരുന്നു സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞത്.

ആരാധനാലയങ്ങളില്‍ പോകുന്നവര്‍ക്കും പരീക്ഷ എഴുതുന്നവര്‍‌ക്കും കഴിഞ്ഞ ഞായറാഴ്ച ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.
കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായാണ് ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയി പ്രഖ്യാപിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here