ഡെല്‍ഹിയില്‍ കൊറോണ ചികിത്സക്കുള്ള തുക മൂന്നിലൊന്നായി കുറച്ചു

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ കൊറോണ ചികിത്സക്കുള്ള തുക മൂന്നിലൊന്നായി കുറച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായി. കൊറോണ ആശുപത്രികളിലെ വാര്‍ഡുകള്‍ക്ക് 8000 മുതല്‍ പതിനായിരം രൂപ വരെയായി തുക പരിമിതപ്പെടുത്തി. വെന്റിലേറ്റര്‍ ഇല്ലാതെയുള്ള ഐസിയുവിന് പതിമൂവായിരം മുതല്‍ 15000 രൂപയും വെന്റിലേറ്റര്‍ ഐസിയുവിന് 15000 മുതല്‍ 18000 വരെ ഈടാക്കാനാവു.

കേന്ദ്രം നിയോഗിച്ച വികെ.പോള്‍ സമിതിയുടെ ശുപാര്‍ശ കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി. കഴിഞ്ഞദിവസം ഡെല്‍ഹിയിലെ കൊറോണ വ്യാപന സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ യോഗത്തിന് ശേഷമാണ് സമിതിയെ നിയോഗിച്ചത്.

അതേസമയം ഡെല്‍ഹിയിലെ പ്രൈമിസ് ആശുപത്രിയില്‍ നഴ്സുമാര്‍ മുന്നോട്ട് വച്ച വിഷയങ്ങളില്‍ ആശുപത്രി മാനേജ്മെന്റുമായുള്ള ചര്‍ച്ച ഇന്ന് നടക്കും. ആശുപത്രിയില്‍ സമരത്തില്‍ പങ്കെടുത്ത 11 മലയാളി നഴ്‌സുമാരെയാണ് പിരിച്ചുവിട്ടത്.