ഭോപ്പാല്‍: കൊറോണ രോഗിയായ എംഎല്‍എ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തു. മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എ കുനാല്‍ ചൗധരിയാണ് വോട്ട് ചെയ്തത്. ഇതേതുടര്‍ന്ന് നിയമസഭാ മന്ദിരം അണുവിമുക്തമാക്കി. ജൂണ്‍ 12നാണ് ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്. ആംബുലന്‍സില്‍ എത്തിയ ഇദ്ദേഹം പിപിഇ കിറ്റ് ധരിച്ചാണ് വോട്ട് ചെയ്തത്.
കൊറോണ രോഗിയായ ഒരാള്‍ക്ക് പുറത്തിറങ്ങി വന്ന് വോട്ട് ചെയ്യാന്‍ ഇലക്ഷന് കമ്മീഷന് എന്തുകൊണ്ടാണ് അനുമതി നല്‍കിയതെന്ന് ബിജെപി നേതാവ് ഹിതേഷ് വാച്പേയി ചോദ്യമുന്നയിച്ചു. ഇത് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു.
മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു. കോണ്‍ഗ്രസില്‍ നിന്നും ദിഗ്വിജയ് സിംഗ്, കെസി വേണുഗോപാല്‍,ബിജെപിയില്‍നിന്നും ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് തെരഞ്ഞെടുപ്പിലെ ശ്രദ്ധേയരായ സ്ഥാനാര്‍ത്ഥികള്‍.