വാഷിംഗ്ടൺ: മാസ്ക് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് അമേരിക്കൻ എയർ ലൈൻസ് യാത്രക്കാരനെ വിമാനത്തിൽ നിന്നും പുറത്താക്കി. കൊറോണ വ്യപനത്തിന്റെ പാശ്ചാത്തലത്തിൽ ഉള്ള പ്രോട്ടോകോൾ അനുസരിക്കാത്തതിനേ തുടർന്നാണ് നടപടി. ബ്രാൻഡൺ സ്ട്രാക്കാ എന്നയാളെ ആണ് പുറത്താക്കിയത്.
ഇയാൾ തന്നെയാണ് വിമാന കമ്പനിക്കെതിരെ ആരോപണവുമായി മുന്നോട്ട് വന്നത്. പിന്നീട് സംഭവം ശരി വച്ച് വിമാനകമ്പനിയും വിശദീകരണം പുറത്തിറക്കി. കൊറോണ പ്രോട്ടോകോൾ പാലിക്കാൻ ഇയാൾ തയ്യാറായില്ലെന്നും ജീവനക്കാരുടെ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും അതിനാൽ വിമാനത്തിൽ നിന്നും വിലക്കുകയായിരുന്നു എന്നുമാണ് വിമാനക്കമ്പനി വിശദീകരണം നൽകിയത്.
ബുധനാഴ്ച ന്യൂയോർക്കിൽ നിന്ന് ഡാലസിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. വിമാനത്തിലെ മറ്റു യാത്രക്കാരെല്ലാം മാസ്ക് ധരിച്ചിരുന്നു. ഇദ്ദേഹത്തോട് മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടെങ്കിലും സമ്മതിക്കാതെ വന്നതോടെ ജീവനക്കാരുമായി വാക് തർക്കം ഉണ്ടായി. ഇതോടെയാണ് ഇയാളെ വിമാനത്തിൽ നിന്നും പുറത്താക്കിയത്.