Home Local News കൊറോണയെന്ന് സംശയത്തിൽ യുവാവ് വെണ്ടുരുത്തി പാലത്തില്‍ നിന്ന് ചാടി; ഫയര്‍ഫോഴ്‌സ് രക്ഷിച്ചു

കൊറോണയെന്ന് സംശയത്തിൽ യുവാവ് വെണ്ടുരുത്തി പാലത്തില്‍ നിന്ന് ചാടി; ഫയര്‍ഫോഴ്‌സ് രക്ഷിച്ചു

0

കൊച്ചി: കൊറോണ ബാധയെന്ന സംശയത്താല്‍ യുവാവ് വെണ്ടുരുത്തി പാലത്തില്‍ നിന്ന് എടുത്തുചാടി. രാത്രി ഏഴരയോടെയാണ് സംഭവം. ഫയര്‍ഫോഴ്‌സ് എത്തിയാണ് യുവാവിനെ രക്ഷിച്ചത്.

യുവാവിന് വെള്ളത്തില്‍ നിന്ന് കയറുന്നതിനായി കയര്‍ ഇട്ടുകൊടുത്തെങ്കിലും അതില്‍ പിടിക്കാന്‍ യുവാവ് തയ്യാറായില്ല. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് ഇയാളെ പിടിച്ചുകയറ്റുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തിയത്.

മാനസിക വിഭ്രാന്തി കാണിച്ച യുവാവിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here