ന്യൂഡെല്‍ഹി: കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് ഈ വര്‍ഷത്തെ പുരി രഥോത്സവത്തിനു സുപ്രീം കോടതി വിലക്കേര്‍പ്പെടുത്തി. ചീഫ് ജസ്റ്റീസ് എസ്.എ. ബോഡ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. ഒരു വര്‍ഷത്തേക്ക് ഒഡീഷയില്‍ ഒരിടത്തും രഥയാത്ര നടത്തരുതെന്നും കോടതി അറിയിച്ചു.
പൊതുജനാരോഗ്യവും പൗരന്മാരുടെ സുരക്ഷയും കണക്കിലെടുത്താണ് ഈ തീരുമാനം എന്നും ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസുമാരായ ദിനീഷ് മഹേശ്വരി, എ.എസ്. ബോപ്പെണ്ണ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. സംസ്ഥാനത്ത് എവിടെയും തീര്‍ഥാടന ഘോഷയാത്രകളൊ മറ്റു അനാവശ്യയാത്രകളൊ പാടില്ലെന്നും കോടതി അറിയിച്ചു.
10 മുതല്‍ 12 ദിവസം വരെ നീണ്ടു നില്ക്കുന്ന ലോകത്തെമ്പാടുമുള്ള ദശലക്ഷക്കണക്കിനു ഭക്തജനങ്ങള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ രഥയാത്ര റദ്ദാക്കുകയോ മാറ്റി വക്കുകയോ ചെയ്യണമെന്നു ആവശ്യപ്പെട്ടു ഒഡീഷ ആസ്ഥാനമായ എന്‍ജിഒ സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
അതേസമയം ഇന്ത്യയില്‍ കൊറോണ കേസുകളുടെ എണ്ണം 366946 കടന്നു. 12237 നു മുകളിലാണ് മരണ നിരക്ക്.
തമിഴ്നാട്ടില്‍ കൊറോണ കേസുകളുടെ എണ്ണം അരലക്ഷത്തിനും മുകളിലായിട്ടുണ്ട്. 576 ഒളം മരണങ്ങളാണ് ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഡെല്‍ഹിയില്‍ 24 മണിക്കൂറിനിടെ 67 മരണങ്ങള് രേഖപ്പെടുത്തിയതോടെ മരണനിരക്ക് 1904 ആയി ഉയര്‍ന്നു.
ഗുജറാത്തില്‍ 1561 പേരാണ് കൊറോണ മൂലം മരിച്ചത്. കൊറോണ കേസുകളിലെയും മരണത്തിന്റെയും കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളിലെ കാര്യവും വ്യത്യസ്ഥമല്ല. വലിയ തോതിലാണ് ഓരോ സംസ്ഥാനങ്ങളിലും രോഗവ്യപനം ഉയരുന്നത്.