ഉപഭോക്താക്കളെ വീണ്ടും കബളിപ്പിച്ച് കെഎസ്ഇബി ; തുക മുഴുവൻ പിടിക്കാൻ അഞ്ചു തവണയുടെ ഓഫർ

തിരുവനന്തപുരം: ഉപഭോക്താക്കളെ വീണ്ടും കബളിപ്പിക്കാൻ കെഎസ്ഇബി. ഉപഭോക്താക്കൾക്ക് ലോക്ക്ഡൗൺ കാലത്തെ വൈദ്യുതിബിൽ അടയ്ക്കാൻ അഞ്ചു തവണ വരെ അനുവദിക്കുമെന്നാണ് ആദായ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ തുകയിൽ യാതൊരു പുനപരിശോധനയും കുറവുമില്ലാതെയാണ് ഈ നടപടി.

ആവശ്യപ്പെടുന്ന ഉപഭോക്താക്കൾക്ക് തവണകൾ അനുവദിക്കാൻ സെക്‌ഷൻ ഓഫീസുകൾക്ക് നിർദേശം നൽകിയെന്ന് വൈദ്യുതിബോർഡ് ചെയർമാൻ എൻ എസ് പിള്ള അറിയിച്ചു. അമിത് ചാർജിനെതിരെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി.

ബില്ലിലെ അഞ്ചിലൊന്ന് തുക ആദ്യം അടയ്ക്കണം. ശേഷിക്കുന്ന തുക നാലുതവണകളായി അടയ്ക്കാം. ഗാർഹിക ഉപഭോക്താക്കൾക്ക്
നേരത്തെ മൂന്നുതവണയായി ബില്ലടയ്ക്കാൻ അനുവദിച്ചിരുന്നു. പകുതിത്തുക അടച്ചാൽ ശേഷിക്കുന്ന തുകയ്ക്ക് രണ്ടുതവണകളാണ് അനുവദിച്ചത്. ഇതാണ് അഞ്ചുതവണകളാക്കിയത്.

അടഞ്ഞുകിടന്ന വീടുകളിലും സ്ഥാപനങ്ങളിലും മീറ്റർ റീഡിങ് ഇല്ലാതെ ശരാശരി കണക്കാക്കി നൽകിയ ബിൽ ഇപ്പോൾ അടച്ചില്ലെങ്കിലും വൈദ്യുതി കണക്‌ഷൻ വിച്ഛേദിക്കില്ല. ഇവർ മീറ്റർ റീഡിങ് നടത്താൻ സെക്‌ഷൻ ഓഫീസുകളെ സമീപിക്കണം.