Home Local News കളമശ്ശേരിയിലെ സിവിൽ പൊലീസ് ഓഫിസർക്ക് കൊറോണ ; അറയ്ക്കപ്പടിയിലെ ക്ലിനിക്ക്, കടകൾ സമ്പർക്ക പട്ടികയിൽ

കളമശ്ശേരിയിലെ സിവിൽ പൊലീസ് ഓഫിസർക്ക് കൊറോണ ; അറയ്ക്കപ്പടിയിലെ ക്ലിനിക്ക്, കടകൾ സമ്പർക്ക പട്ടികയിൽ

0

കൊച്ചി: കളമശ്ശേരിയിലെ സിവിൽ പൊലീസ് ഓഫിസർക്ക് കൊറോണ സ്ഥിരീകരിച്ചു. പെരുമ്പാവൂർ അറയ്ക്കപ്പടി സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. ഹോം ക്വാറന്‍റീൻ-ഇന്സ്റ്റിറ്റ്യൂഷൻ ഡ്യുട്ടി നോക്കിയിരുന്ന ഇദ്ദേഹത്തിന് ഈ മാസം 15 നാണു രോഗലക്ഷണം കണ്ടത്. ഇതേത്തുടര്‍ന്ന് സ്രവപരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

അറയ്ക്കപ്പടിയിലുള്ള സ്വകാര്യ ക്ലിനിക്ക്, കടകൾ എന്നിവ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

എന്നാല്‍ എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. ഇദ്ദേഹത്തെ കളമശ്ശേരി കൊറോണ സെന്ററിലേക്ക് മാറ്റി. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജൂൺ 13 ന് ഇയാളോടൊപ്പം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആറ് പൊലീസുകാരെ നിരീക്ഷണത്തിലേക്ക് മാറ്റും. കളമശ്ശേരി സ്റ്റേഷനിൽ മുഴുവൻ പോലീസുകാർക്കും കൊറോണ ടെസ്റ്റ്‌ നടത്താനാണ് നിലവിലെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here