Home Politics ചൈനയ്ക്കെതിരെ ബിജിപിയുടെ വമ്പൻ പ്രതിഷേധം; ചൈനീസ് പ്രസിഡൻ്റിന് പകരം കത്തിച്ചത് ഉത്തരകൊറിയന്‍ പ്രസിഡൻ്റിൻ്റെ കോലം

ചൈനയ്ക്കെതിരെ ബിജിപിയുടെ വമ്പൻ പ്രതിഷേധം; ചൈനീസ് പ്രസിഡൻ്റിന് പകരം കത്തിച്ചത് ഉത്തരകൊറിയന്‍ പ്രസിഡൻ്റിൻ്റെ കോലം

0

ന്യൂഡെൽഹി: ചൈന-ഇന്ത്യ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ചൈനയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് അലയടിക്കുന്നത്. ഇതിനിടയിലാണ് സാമൂഹ്യമാധ്യമങ്ങളിൽ ചിരിപടർത്തിയ പ്രതിഷേധം വൈറലാകുന്നത്. പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകരുടെ കോലം കത്തിക്കുന്ന വീഡിയോയാണ് ട്വിറ്ററില്‍ വൈറലായത്.

ചൈനക്കെതിരായ പ്രതിഷേധം കോലം കത്തിച്ച് പ്രകടിപ്പിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് പക്ഷേ ചൈനീസ് പ്രസിഡണ്ടിന്‍റെ ഫോട്ടോ മാറിപ്പോയി. ചൈനീസ് പ്രസിഡണ്ട് എന്ന് കരുതി ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച് കത്തിച്ചത് ഉത്തര കൊറിയന്‍ പ്രസിഡണ്ട് കിം ജോംങ് ഉന്നിന്‍റേതാണ്. ചൈനയെ ബഹിഷ്ക്കരിക്കുക എന്ന മുദ്രാവാക്യത്തോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ട്വിറ്ററില്‍ വലിയ രീതിയില്‍ പ്രചരിച്ച വീഡിയോയില്‍ ബിജെപിക്കെതിരായ വിമര്‍ശനവും ഉയര്‍ത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here