അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സഹൽ കീഴടങ്ങി

കൊച്ചി: മഹാരാജാസ്‌ കോളേജിലെ രണ്ടാംവർഷ കെമിസ്‌ട്രി വിദ്യാർഥിയും എസ്‌എഫ്‌ഐ നേതാവുമായ അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പനങ്ങാട്‌ സ്വദേശി സഹൽ കീഴടങ്ങി. കേസിലെ പത്താമത്തെ പ്രതിയാണ്‌ സഹൽ. അഭിമന്യുവിനെ കുത്തിവീഴ്‌ത്തിയത്‌ സഹൽ ആണ്‌. പോപ്പുലർ ഫ്രണ്ട്‌ എസ്‌ഡിപിഐ പ്രവർത്തകനാണ്‌ സഹൽ.

മഹാരാജാസ് കോളേജ് മൂന്നാംവർഷ വിദ്യാർത്ഥിയും ക്യംപസ് ഫ്രണ്ട് പ്രവർത്തകനുമായ മുഹമ്മദാണ് ഒന്നാം പ്രതി. കേസിലെ പ്രതികളെല്ലാം പോപ്പുലർഫ്രണ്ട് എസ്ഡിപിഐ പ്രവർത്തകരാണ്.

2018 ജൂലൈ രണ്ടിന് രാത്രി 12.30നാണ‌് എം അഭിമന്യുവിനെ (20) ക്യാമ്പസ‌് ഫ്രണ്ട‌് ക്രിമിനലുകൾ കുത്തിക്കൊന്നത‌്. കോളേജിലെ എസ‌്എഫ‌്ഐ പ്രവർത്തകരായ അർജുൻ, വിനീത് എന്നിവരെ കുത്തിപ്പരിക്കേൽപ്പിക്കുകയും രാഹുലിനെ ഇടിക്കട്ടകൊണ്ട് മുഖത്തിടിക്കുകയും ചെയ്തിരുന്നു.

കൊലപാതകം, കൊലപാതകശ്രമം, അന്യായമായി സംഘംചേരൽ, മാരകമായി ആയുധം ഉപയോഗിക്കൽ, മാരകമായി മുറിവേൽപ്പിക്കൽ, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നിവ ഉൾപ്പെടെ 13 വകുപ്പുകളാണ‌് പ്രതികൾക്കുമേൽ ചുമത്തിയിട്ടുള്ളത‌്.
മഹാരാജാസ് കോളേജിൽ ചുവരെഴുത്ത് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതിനിടെയാണ് അഭിമന്യൂ എന്ന വട്ടവടക്കാരൻ കുത്തേറ്റ് വീഴുന്നത്. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യൂവിനെ പുറത്തുനിന്ന് എത്തിയ എസ്ഡിപിഐ പ്രവർത്തകരും കാംപസ് ഫ്രണ്ടുകാരും ചേർന്നാണ് ആക്രമിച്ചത്. അഭിമന്യൂവിനൊപ്പം കുത്തേറ്റ അർജുൻ ഏറെക്കാലത്തെ ചികിത്സയ്ക്കുശേഷമാണ് സാധാരണജീവിതത്തിലേക്ക് തിരിച്ചെത്തിയത്. പന്ത്രണ്ടാം പ്രതി അരൂക്കുറ്റി സ്വദേശി മുഹമ്മദ് ഷഹീമിനെ പിടികൂടാൻ സാധിച്ചില്ല.

പ്രതികളെ പിടികൂടാനാകാത്തതിൽ പലകോണിൽനിന്ന് വിമർശനം ഉയർന്നിരുന്നു. അഭിമന്യുവിന്‍റെ മാതാപിതാക്കളും ബന്ധുക്കളും സഹപ്രവർത്തകരുമൊക്കെ പലതവണ പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു. അടുത്തിടെ അഭിമന്യുവിന്‍റെ ജീവിതകഥ സിനിമയായപ്പോൾ അക്കാര്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത മന്ത്രി എം.എം മണിയോട് കമന്‍റായി ഇക്കാര്യം അഭിമന്യുവിന്‍റെ അടുത്ത ബന്ധു ആരാഞ്ഞത് വാർത്തയായിരുന്നു. അഭിമന്യുവിന്‍റെ അടുത്ത സുഹൃത്തും അന്തരിച്ച മുൻ എംഎൽഎ സൈമൺ ബ്രിട്ടോയും പ്രതികളെ പിടികൂടാത്തതിനെതിരെ രംഗത്തെത്തിയിരുന്നു.

കൊലപാതകം, കൊലപാതകശ്രമം, ഗൂഡാലോചന, മാരകായുധങ്ങള്‍ ഉപയോഗിയ്ക്കല്‍ തുടങ്ങി 13 വകുപ്പുകളാണ് കേസിലെ പ്രതികള്‍ക്കെതിരെ ചുത്തിയിരിയ്ക്കുന്നത്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് എസ്.പി സുരേഷ് കുമാറാണ് അന്വേഷിച്ചത്.