Home State തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഈ മാസം 30 വരെ ഭക്തരെ പ്രവേശിപ്പിക്കില്ല

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഈ മാസം 30 വരെ ഭക്തരെ പ്രവേശിപ്പിക്കില്ല

0

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നാളെ മുതല്‍ ഈ മാസം 30 വരെ ഭക്തര്‍ക്ക് പ്രവേശനമുണ്ടാകില്ല. സമ്പര്‍ക്കത്തിലൂടെ കൊറോണ രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിലാണിത്. നിത്യപൂജയും ആചാരചടങ്ങുകളും മുടങ്ങില്ല.

പരമാവധി 10 പേരെ പങ്കെടുപ്പിച്ച് വിവാഹ ചടങ്ങുകള്‍ നടത്താം. കൊറോണ സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദശിച്ചിരുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍ വാസു തിരുവനന്തപുരത്ത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here