Home National ഇന്ത്യ- ചൈന അതിര്‍ത്തി സംഘർഷം; പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു

ഇന്ത്യ- ചൈന അതിര്‍ത്തി സംഘർഷം; പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു

0

ന്യൂഡെല്‍ഹി : ഇന്ത്യ- ചൈന അതിര്‍ത്തി സംഘർഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനാണ് യോഗം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്മാരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്.

കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ തിങ്കളാഴ്ച രാത്രി ഇന്ത്യ ചൈന സംഘര്‍ഷമുണ്ടായ സാഹചര്യത്തിലാണ് യോഗം.

ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ദുഖം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here