ചൈനീസ് ഉത്പന്ന ബഹിഷ്കരണ ചർച്ച ; സ്‌പോണ്‍സര്‍ ചെയ്ത് ചൈനീസ് കമ്പനികള്‍; അര്‍ണബിന്റെ പൊള്ളത്തരം പുറത്ത്

മുംബൈ: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പിന്നാലെ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നുള്ള ഹാഷ്ടാ​ഗ് ക്യാംപെയിൻ ചർച്ച പുരോ​ഗമിക്കുകാണ്. ചൈനീസ് ഉത്പന്നങ്ങളുടെ ബഹിഷ്കരണമായിരുന്നു റിപ്പബ്ലിക് ചാനലില്‍ അവസരവാദിയായ അര്‍ണബ് ഗോസ്വാമിയുടെ കഴിഞ്ഞ ദിവസത്തെ ചര്‍ച്ച. #ChinaGetOut എന്ന ഹാഷ്ടാഗിനൊപ്പം അർണബ് കത്തികയറിയപ്പോൾ ചർച്ച സ്പോൺസർ ചെയ്തത് ചൈനീസ് കമ്പനികളായിരുന്നു. ചർച്ചയുടെ ലൈവ് വിൻഡോയിലായിരുന്നു സ്പോൺസർമാരുടെ പോപ് അപ്പും. ചൈനീസ് കമ്പനികളായ വിവോയുടേയും ഒപ്പോയുടേയും പരസ്യങ്ങളായിരുന്നു അവ.

ചൈനീസ് ബഹിഷ്‌ക്കരണം പവേഡ് ബൈ എംഐ10 ആന്റ് വിവോ എന്ന നിര്‍മ്മല തായ് എന്ന യൂസറുടെ ട്വീറ്റ് വലിയ തോതില്‍ ചര്‍ച്ചയായി. അര്‍ണബ് കൊളുത്തിവിട്ട #ChinaGetOut ഹാഷ് ടാഗിന് പകരം #PoweredbyVivo എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗായിരിക്കുന്നത്.
ഇന്ത്യ – ചൈന സംഘർഷത്തിൽ 20 ജവാന്‍മാരാണ് വീരമൃത്യു വരിച്ചെത്. ‌തിങ്കളാഴ്ച രാത്രിയാണ് കിഴക്കൻ ലഡാക്കിൽ സൈനികർ തമ്മിൽ സംഘർഷമുണ്ടായത്. കിഴക്കൻ ലഡാക്കിലെ ഗാൽവാനിൽ ഉണ്ടായ സംഘർഷത്തിൽ 20 ജവാന്മാർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് സൈന്യം വ്യക്തമാക്കിയത്. 17 ട്രൂപ്പുകളിലുള്ള സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. മോശം കാലാവസ്ഥ സൈനികർക്ക് തിരിച്ചടിയായിരുന്നു.