Home Local News ഓടുന്ന ബസിൽ യുവതിയെ കയറി പിടിക്കാൻ ശ്രമം; മധ്യവയസ്കർ അറസ്റ്റിൽ

ഓടുന്ന ബസിൽ യുവതിയെ കയറി പിടിക്കാൻ ശ്രമം; മധ്യവയസ്കർ അറസ്റ്റിൽ

0

കൊച്ചി: ഓടികൊണ്ടിരുന്ന ബസിൽ യുവതിയെ കയറിപിടിക്കാൻ ശ്രമിച്ച രണ്ട് മധ്യവയസ്കർ അറസ്റ്റിൽ. കോഴിക്കോട് നിന്നും പാലയിലേക്കുള്ള ബസിൽ ഇന്ന് രാവിലെ 11നാണ് പീഡന ശ്രമം നടന്നത്. യുവതിയുടെ പരാതിയിൽ മധ്യവയസ്കരെ കസ്റ്റഡിയിലെടുത്തു. രണ്ടു പേരും റാന്നി സ്വദേശികളാണ്.

വാഴക്കുളത്തുള്ള സ്വകാര്യ കോളജിലെ വിദ്യാർഥിനിയാണ് അപമാനിക്കപ്പെട്ടത്. വിവാഹിതയായ ഇവർ കോളജിൽ സർട്ടിഫിക്കറ്റ് വാങ്ങാൻ പോയതാണ്.

സംഭവത്തെപ്പറ്റി പെൺകുട്ടിയുടെ വിശദീകരണം ഇങ്ങനെ:

ബസിൽ താൻ ഇരുന്ന സീറ്റിലാണ് ഇവർ ഇരുന്നത്. ഇരുന്നപ്പോൾ മുതൽ തട്ടലും മുട്ടലും തുടങ്ങി. ഇതിനിടെ രഹസ്യ ഭാഗങ്ങൾ പ്രദർശിപ്പിക്കാൻ തുടങ്ങി. രണ്ടു പേരും മാറി മാറി ഇത് തുടർന്നു. പെട്ടെന്ന് കയറിപ്പിടിക്കാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ചപ്പോൾ അസഭ്യവും ആക്ഷേപവുമായി. സഹികെട്ടാണ് കണ്ടക്ടറോട് പരാതിപ്പെട്ടത്. കണ്ടക്ടർ പെരുമ്പാവൂർ ഡിപ്പോയിൽ വിളിച്ചു പറഞ്ഞു. ഡിപ്പോ അധികൃതർ പോലീസിനെ അറിയിച്ചു. ബസ് പെരുമ്പാവൂരിലെത്തിയപ്പോൾ രണ്ടു പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആരോപണ വിധേയരായ യാത്രക്കാർ പറയുന്നതിങ്ങനെ:

പറയുന്നതെല്ലാം പച്ചക്കള്ളമാണ്. സീറ്റിലിരുന്ന് യാത്ര ചെയ്തതിനെ ചൊല്ലി തർക്കമുണ്ടായി. അല്ലാതെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല.

പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here