Home Local News പത്താം ക്ലാസുകാരി ദളിത് വിദ്യാർഥിനി വീട്ടിൽ മരിച്ച നിലയിൽ

പത്താം ക്ലാസുകാരി ദളിത് വിദ്യാർഥിനി വീട്ടിൽ മരിച്ച നിലയിൽ

0

മലപ്പുറം: പത്താം ക്ലാസുകാരിയായ ദളിത് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറത്ത് പന്താരങ്ങാടി ലക്ഷംവീട് കോളനിയിലെ അഞ്ജലിയാണ് ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ തൂങ്ങി മരിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മൂത്ത സഹോദരിമാരോടൊപ്പം ടിവി കാണുകയായിരുന്ന അഞ്ജലി മുറിയിൽ നിന്ന് ഇറങ്ങിപ്പോയി അടുക്കളയിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. ഓൺലൈൻ ക്ലാസുകൾ മനസിലാകാത്ത വിഷമം മാത്രമാണ് കുട്ടിക്കുണ്ടായിരുന്നതെന്ന് വീട്ടുകാർ പറഞ്ഞു.

അതേസമയം വീട്ടിൽ വഴക്കുണ്ടായതിൻറെ പിന്നാലെയാണ് കുട്ടി തൂങ്ങി മരിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here