Home Local News കൊടുവള്ളിയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരാൾ മരിച്ചു

കൊടുവള്ളിയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരാൾ മരിച്ചു

0

കോഴിക്കോട് : കൊടുവള്ളി മദ്രസ്സ ബസാറിൽ കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് ഒരാൾ മരിച്ചു. ആമ്പ്രമ്മൽ ചുടലക്കണ്ടിയിൽ പരേതനായ മൊയ്തീൻ ഹാജിയുടെ മകൻ സി.കെ അസീസ് (55 ) ആണ് മരിച്ചത്.

വയനാട് കമ്പളക്കാടുള്ള ഇദ്ദേഹത്തിന്റെ സ്ഥാപനത്തിൽ നിന്നും ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെ വീട്ടിലേക്ക് പോകുമ്പോഴാണ് കാർ നിയന്ത്രണം വിട്ട് അപകടമുണ്ടായത്. ഓടിക്കൂടിയവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് പതിമംഗലം ജുമാ മസ്ജിദിൽ നടക്കും. മാതാവ്: ആസ്യ , ഭാര്യ : റസിയ. മക്കൾ : റിസ്വാന, റിൻഷാദ്.

LEAVE A REPLY

Please enter your comment!
Please enter your name here