തിരുവനന്തപുരം: ലൈസൻസില്ലാതെ സംസ്ഥാനത്ത് ഇനി മുതൽ പാമ്പു പിടിക്കാനാവില്ല. വനം വകുപ്പ് പാമ്പു പിടിത്തത്തിന് മാർഗരേഖ തയാറാക്കി. ലൈസൻസില്ലാതെ പാമ്പു പിടിച്ചാൽ മൂന്നു വർഷം തടവുശിക്ഷയടക്കം വ്യവസ്ഥ ചെയ്യുന്നുണ്ട്. പാമ്പു പിടിക്കാൻ താൽപര്യമുള്ളവർ വനം വകുപ്പിൽ ജില്ലാ അടിസ്ഥാനത്തിൽ പേര് രജിസ്റ്റർ ചെയ്യണം. ഇവർക്ക് ഒരാഴ്ച പരിശീലനം നൽകും.
ഉപകരണങ്ങൾ കൊണ്ട് പാമ്പിനെ പിടിക്കുന്നതിലാണ് പ്രധാന പരിശീലനം. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും സർട്ടിഫിക്കറ്റ് ഉള്ളവർക്കേ പാമ്പിനെ പിടിക്കാനാവൂ എന്ന് മുഖ്യ വനപാലകൻ സുരേന്ദ്രകുമാർ പറഞ്ഞു.
സംസ്ഥാനത്ത് അശ്രദ്ധമായി പാമ്പു പിടിക്കുന്നവർക്ക് കടിയേൽക്കുന്നതും മരണം സംഭവിക്കുന്നതും വർധിക്കുന്നതാണ് ലൈസൻസ് ഏർപ്പെടുത്താൻ വനം വകുപ്പ് തീരുമാനിച്ചത്.