Home National ഡെല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്‌ന് കൊറോണയില്ല; കൊറോണ ഭയം മാത്രം

ഡെല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്‌ന് കൊറോണയില്ല; കൊറോണ ഭയം മാത്രം

0

ന്യൂഡെല്‍ഹി: ഡെല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്‌നിന്റെ കൊറോണ പരിശോധന ഫലം നെഗറ്റീവ്. കൊറോണയില്ല. ഭയം മാത്രം. പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നു ഇന്നലെ രാത്രിയാണ് ഇദ്ദേഹത്തെ രാജീവ് ഗാന്ധി സൂപ്പള്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊറോണ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇന്നു കാലത്തു തന്നെ ഇദ്ദേഹത്തിനു കൊറോണ പരിശോധന നടത്തി.

അദ്ദേഹത്തില്‍ ഓക്‌സിജന്‍ അളവു കുറഞ്ഞിരുന്നു എന്നും പനി ഉണ്ടെങ്കിലും ഇപ്പോള്‍ ആരോഗ്യ നില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാലും ഓക്സിജന്റെ സഹായത്തിലാണ്. അദ്ദേഹത്തിന്റെ അവസ്ഥ നിരന്തരമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിായി ജെയിന്‍ നിരവധി യോഗങ്ങളിലും പത്രസമ്മേളനങ്ങളിലും പങ്കെടുത്തിരുന്നു. ക്രേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here