Home National ഡെല്‍ഹി ആരോഗ്യമന്ത്രിക്ക് കൊറോണ ലക്ഷണങ്ങൾ; അമിത് ഷായ്ക്കൊപ്പം വേദി പങ്കിട്ടു

ഡെല്‍ഹി ആരോഗ്യമന്ത്രിക്ക് കൊറോണ ലക്ഷണങ്ങൾ; അമിത് ഷായ്ക്കൊപ്പം വേദി പങ്കിട്ടു

0

ന്യൂഡെല്‍ഹി: ഡെല്‍ഹി ആരോഗ്യ മന്ത്രി സതേന്ദ്ര ജെയിനിനെ കൊറോണ ലക്ഷണങ്ങളെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത പനിയും ശ്വസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സതേന്ദ്ര ജെയിനിനെ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിനു ഇന്ന് കൊറോണ പരിശോധന നടത്തി. പരിശോധനാ ഫലം ഇന്ന് വൈകീട്ട് അറിയും.

ആരോഗ്യ സംബന്ധമായ ബുദ്ധിമുട്ടുകളെക്കുറിച്ച് അദ്ദേഹം തന്നെയാണ് ഇന്ന് രാവിലെ ട്വിറ്ററിലൂടെ അറിയിച്ചത്. തിങ്കളാഴ്ച്ച രാത്രി ആശുപത്രിയില്‍ പ്രവേശിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ അദ്ദേഹവും പങ്കെടുത്തിരുന്നു. കൂടാതെ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ എന്നിവരും മുതിര്‍ന്ന രാഷ്രീട്രീയ നേതാക്കളും യോഗത്തില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച്ചയില്‍ അരവിന്ദ് കേജരിവാള്‍ ലക്ഷണങ്ങളോടു കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍ അദ്ദേഹത്തിന്റെ ഫലം നെഗറ്റീവ് ആയി.

LEAVE A REPLY

Please enter your comment!
Please enter your name here