Home Local News പന്തെടുക്കാൻ ശ്രമിക്കവേ ഒഴുക്കിൽപ്പെട്ടു; പെരിയാറിൽ രണ്ട് വിദ്യാർഥികളെ കാണാതായി

പന്തെടുക്കാൻ ശ്രമിക്കവേ ഒഴുക്കിൽപ്പെട്ടു; പെരിയാറിൽ രണ്ട് വിദ്യാർഥികളെ കാണാതായി

0

കോതമം​ഗലം: രണ്ട് വിദ്യാർഥികളെ പെരിയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. കളിക്കുന്നതിനിടെ വെളളത്തിൽ പോയ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. കോട്ടപ്പടി മാർ ഏല്യാസ് കോളജിലെ ഡിഗ്രി വിദ്യാർഥികളെയാണ് കാണാതായത്.

കോട്ടപ്പടി മാർ ഏല്യാസ് കോളജിലെ ഡിഗ്രി വിദ്യാർഥികളായ വൈശാഖ്, ബേസിൽ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഇവർക്കായി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുകയാണ്. ഒരാൾ കോടനാട് സ്വദേശിയും രണ്ടാമത്തെയാൾ കോതമംഗലം സ്വദേശിയുമാണ്.
ആലാട്ടു ചിറ – നെടുമ്പാറ ചിറയ്ക്ക് സമീപം പെരിയാറിലാണ് വിദ്യാർഥികളെ കാണാതായത്. മുങ്ങൽ വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. വൈകിട്ട് നാലു മണിയോടെയാണ് സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here