Home Local News ബാങ്കിലെത്തിയ യുവതി ഗ്ലാസ് ചുമരിലേക്ക് മറിഞ്ഞു വീണു; ചില്ലു തുളഞ്ഞു കയറി മരിച്ചു

ബാങ്കിലെത്തിയ യുവതി ഗ്ലാസ് ചുമരിലേക്ക് മറിഞ്ഞു വീണു; ചില്ലു തുളഞ്ഞു കയറി മരിച്ചു

0

പെരുമ്പാവൂർ: പണമെടുക്കാൻ ബാങ്കിലെത്തിയ യുവതി ഗ്ലാസ് ചുമരിലേക്ക് മറിഞ്ഞു വീണ് ചില്ലുകഷണങ്ങൾ തുളഞ്ഞു കയറി മരിച്ചു. കൂവപ്പടി ചേലക്കാട്ടിൽ നോബിയുടെ ഭാര്യ ബീന (46) ആണ് മരിച്ചത്.

പെരുമ്പാവൂർ വിജയ ബാങ്കിലാണ് സംഭവം. ഇന്ന് ഉച്ചയോടെ പണമെടുക്കാൻ എത്തിയ ബീന ഗ്ലാസിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഗ്ലാസ് പൊട്ടി ചില്ലുകഷണങ്ങൾ ശരീരത്തിലാസകലം തുളത്ത് കയറി. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here