Home Local News അതിവേഗം ബീന ഓടിയത് മരണത്തിലേക്ക്; ചില്ല് ചീളുകൾ തുളച്ച് കയറി ദാരുണ മരണം

അതിവേഗം ബീന ഓടിയത് മരണത്തിലേക്ക്; ചില്ല് ചീളുകൾ തുളച്ച് കയറി ദാരുണ മരണം

0

പെരുമ്പാവൂർ: അതിവേഗം ബീന ഓടിയത് മരണത്തിലേക്ക്. ബാങ്കിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എത്തിയതായിരുന്നു ബീന. ക്യൂവിൽ നിൽക്കുന്നതിന് തൊട്ടുമുമ്പ് പേഴ്സ് എടുത്തില്ലല്ലോ എന്ന് പറഞ്ഞ് പുറത്തേക്ക് ഓടിപ്പോവുകയായിരുന്നു. പെട്ടെന്ന് ക്യൂവിലേക്ക് തിരികെ വരാനായി ഓടുകയായിരുന്നു ബീന എന്നാണ് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. പക്ഷേ ഓട്ടത്തിൽ മുന്നിലെ ചിലിൻ്റെ ഡോർ ശ്രദ്ധയിൽപ്പെട്ടില്ല. ദേഹത്ത് ചില്ല് ചീളുകൾ തുളച്ച് കയറിയെങ്കിലും അവർ ചാടിയെണീറ്റു. ഇതിനിടെ ഗ്ലാസും പൊട്ടി വീണിരുന്നു. പൊട്ടി വീണ ഗ്ലാസിന്‍റെ ചില്ല് ബീനയുടെ വയറിലാണ് തുളച്ച് കയറിയത്. ഇടിച്ചു വീണ വീട്ടമ്മ ചാടിയെഴുന്നേറ്റിട്ടും അതിൻ്റെ ഗൗരവം ചുറ്റും നിന്നവരും മനസിലാക്കിയില്ല. അപ്പോഴേക്കും രക്തം വാർന്നു തുടങ്ങിയിരുന്നു.
സംഭവം നടന്ന് അഞ്ച് മിനിറ്റുനുള്ളിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൂവപ്പടി ചേലക്കാട്ടിൽ നോബിയുടെ ഭാര്യ ബീന (46) ആണ് മരിച്ചത്. പെരുമ്പാവൂർ വിജയ ബാങ്കിലാണ് സംഭവം. ഇന്ന് ഉച്ചയോടെ പണമെടുക്കാൻ എത്തിയ ബീന ഗ്ലാസിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഗ്ലാസ് പൊട്ടി ചില്ലുകഷണങ്ങൾ വയറിൽ തുളഞ്ഞു കയറിയാണ് ബീന മരിച്ചത്.

പല സ്ഥാപനങ്ങളിലും ചില്ല് വാതിലുകൾ അപകടത്തിന് കാരണമാകാറുണ്ട്. ആകർഷകത്വത്തിനും സുതാര്യതയ്ക്കുമായി സ്ഥാപിക്കുന്ന ഇത്തരം വാതിലുകൾ സാധാരണക്കാർക്ക് സുപരിചിതമല്ലാത്തതിനാൽ അപകടങ്ങൾക്ക് കാരണമാകുന്നത് പതിവാണ്. വാതിലുകൾ തിരിച്ചറിയാൻ സ്റ്റിക്കറോ അടയാളങ്ങളോ ചില്ല് വാതിലുകളിൽ ഒട്ടിച്ചാൽ അപകടങ്ങൾ ഒഴിവാക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.


LEAVE A REPLY

Please enter your comment!
Please enter your name here