തിരുവമ്പാടി സ്വദേശി സിസ്റ്റർ മെക്സിക്കോയിൽ കൊറോണ ബാധിച്ചു മരിച്ചു

കോഴിക്കോട്: തിരുവമ്പാടി സ്വദേശി സിസ്റ്റർ മെക്സിക്കോയിൽ കൊറോണ ബാധിച്ചു മരിച്ചു. പൊന്നാങ്കയം നെടുങ്കൊമ്പിൽ പരേതനായ വർക്കിയുടെ മകൾ സിസ്റ്റർ അഡൽഡ (ലൂസി – 67) യാണ് മെക്സിക്കോയിൽ കൊറോണ ബാധിച്ചു മരിച്ചത്.

മദർ തെരേസ സ്ഥാപിച്ച സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസ സഭയിലെ അംഗമായിരുന്ന സിസ്റ്റർ ലൂസി മെക്സിക്കോയിൽ മിഷനറിയായി സേവനം ചെയ്തു വരികയായിരുന്നു.

കൊറോണ ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന സിസ്റ്റർ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്.

സഹോദരങ്ങൾ: മേരി ജോസ് കല്ലറയ്ക്കൽ (വാലില്ലാപ്പുഴ), പരേതനായ മാത്യു, പരേതനായ വക്കച്ചൻ(കോടഞ്ചേരി), അച്ചാമ്മ, ജെസി വർഗീസ് മാവേലിൽ (കരുളായി – നിലമ്പൂർ), സൈമൺ, പയസ്.