Home National ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഓഫീസില്‍ നിന്നും കാണാതായ ജീവനക്കാര്‍ ഐഎസ്‌ഐയുടെ കസ്റ്റഡിയില്‍

ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഓഫീസില്‍ നിന്നും കാണാതായ ജീവനക്കാര്‍ ഐഎസ്‌ഐയുടെ കസ്റ്റഡിയില്‍

0

ന്യൂഡല്‍ഹി: ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഓഫീസില്‍ നിന്നും കാണാതായ ജീവനക്കാര്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ കസ്റ്റഡിയില്‍. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

തിങ്കളാഴ്ച രാവിലെ മുതലാണ് ഇരുവരേയും കാണാതായത്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

തിങ്കളാഴ്ച രാവിലെ എട്ട് മണി മുതലാണ് എംബസിയിലെ ഡ്രൈവര്‍മാരായ രണ്ടു പേരെ കാണാതായത്. ജീവനക്കാരെ കാണാതായതിനു പിന്നാലെ ഇന്ത്യയിലെ പാകിസ്ഥാന്‍ പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തിയിരുന്നു. ഡ്രൈവര്‍മാരെ കാണാതായതിനു പിന്നാലെ ഇന്ത്യ പാകിസ്ഥാന്‍ സര്‍ക്കാരിന് പരാതിയും നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here