Home Local News വ്യക്തിവൈരാഗ്യം;പേട്ടയിൽ ഭിന്നശേഷിക്കാരന് വെട്ടേറ്റു

വ്യക്തിവൈരാഗ്യം;പേട്ടയിൽ ഭിന്നശേഷിക്കാരന് വെട്ടേറ്റു

0

തിരുവനന്തപുരം: പേട്ടയിൽ ഭിന്നശേഷിക്കാരന് വെട്ടേറ്റു. ആനയറ സ്വദേശി ബിജുവിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. സാരമായി പരുക്കേറ്റ ബിജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറഞ്ഞു.

ബിജുവും നേരത്തെ സമാനമായ കേസിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇയാളിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി. അക്രമിയെ പറ്റി സൂചന ലഭിച്ചുവെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പേട്ട പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here