Home Local News മൂർഖനെ പിടിക്കുന്നതിനിടയിൽ സക്കീർ ശാസ്തവട്ടം പാമ്പ് കടിയേറ്റ് മരിച്ചു

മൂർഖനെ പിടിക്കുന്നതിനിടയിൽ സക്കീർ ശാസ്തവട്ടം പാമ്പ് കടിയേറ്റ് മരിച്ചു

0

നാവായിക്കുളം: പാമ്പ് പിടുത്തക്കാരൻ സക്കീർ ശാസ്തവട്ടം പാമ്പ് കടിയേറ്റ് മരിച്ചു. നാവായിക്കുളം 28-ാം മൈൽ കാഞ്ഞിരംവിളയിൽ അഞ്ചു വയസുള്ള മൂർഖനെ പിടികൂടുന്നതിനിടയിൽ കയ്യിൽ കടിയേൽക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം.

വായിൽ നിന്ന് നുരയും പതയും വന്ന സക്കീറിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ശാസ്തവട്ടം, റുബീന മൻസിലിൽ ഷാഹുൽ ഹമീദിന്റെ മകനാണ് മുപ്പതു വയസുള്ള സക്കീർ ഹുസൈൻ. പിന്നീട് വാവ സുരേഷ് എത്തിയാണ് പാമ്പിനെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here