Home National ഡെൽഹിയിൽ കൊറോണ ടെസ്റ്റ് ചെലവ് പാതിയായി കുറയ്ക്കും; ഒരു ദിവസം 18,000 പരിശോധനകൾ നടത്തും

ഡെൽഹിയിൽ കൊറോണ ടെസ്റ്റ് ചെലവ് പാതിയായി കുറയ്ക്കും; ഒരു ദിവസം 18,000 പരിശോധനകൾ നടത്തും

0

ന്യൂഡെൽഹി: ഡെൽഹിയിൽ കൊറോണ വൈറസ് ടെസ്റ്റ് നടത്താനുള്ള ചെലവ് പാതിയായി കുറയ്ക്കും. ഒരു ദിവസം 18,000 കൊറോണ ടെസ്റ്റ് നടത്താനും തീരുമാനമായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം.

ഡെൽഹിയിലെ സ്വകാര്യ ആശുപത്രികളിലെ നിരക്ക് കുറയ്ക്കാൻ നടപടി വേണമെന്നും ബിജെപി യോഗത്തിൽ ആവശ്യപ്പെട്ടു. സർവകക്ഷി യോഗത്തിൽ ബിജെപി, ആം ആദ്മി പാർട്ടി, കോൺഗ്രസ്, ബിഎസ്‌പി നേതാക്കൾ പങ്കെടുത്തിരുന്നു. വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിക്കണോ വേണ്ടേ എന്ന കാര്യത്തിൽ യാതൊരു ചർച്ചയും നടന്നില്ല.

അതേസമയം ഡെൽഹിയിലെ ആശുപത്രികളിൽ നിലവിലുള്ള മോർച്ചറികളുടെ ശേഷി വർധിപ്പിക്കാൻ സർക്കാർ നിയോഗിച്ച സമിതി ശുപാർശ ചെയ്തു. മോർച്ചറികളിൽ ശീതീകരണ കണ്ടെയ്നറുകൾ സ്ഥാപിക്കാനും സമിതി ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രികളിലെ പരിശോധനക്ക് ശേഷമാണ് സമിതിയുടെ ശുപാർശ. എന്നാൽ 450 രൂപ മാത്രം ചെലവ് വരുന്ന കൊറോണ ടെസ്റ്റ് ഡെൽഹിയിൽ ഉടൻ ലഭ്യമാകുമെന്ന് ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് പറഞ്ഞു. കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ കുടുംബത്തിനും കണ്ടെയ്ൻമെന്റ് സോണിലുള്ള കുടുംബങ്ങൾക്കും പതിനായിരം രൂപ വീതം സാമ്പത്തിക സഹായം നൽകണമെന്ന് യോഗത്തിൽ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here