Home State എയര്‍ പോര്‍ട്ട് സര്‍വീസ്; കെഎസ്ആര്‍ടിസി ബസുകളിൽ ഡ്രൈവര്‍ ക്യാബിന്‍ മറയ്ക്കാന്‍ നിര്‍ദേശം

എയര്‍ പോര്‍ട്ട് സര്‍വീസ്; കെഎസ്ആര്‍ടിസി ബസുകളിൽ ഡ്രൈവര്‍ ക്യാബിന്‍ മറയ്ക്കാന്‍ നിര്‍ദേശം

0

തിരുവനന്തപുരം: എയർപോർട്ട് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകളിൽ നാളെ മുതല്‍ ഡ്രൈവര്‍മാരുടെ ക്യാബിന്‍ പ്ലാസ്റ്റിക് ഉപയോഗിച്ച് മറയ്ക്കാന്‍ ഗതാതമന്ത്രി എകെ ശശീന്ദ്രൻ നിര്‍ദേശം നൽകി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത് വേണ്ടത്ര മുന്‍കരുതല്‍ എടുത്തിട്ടില്ലെന്നതിന്റെ തെളിവാണെന്നും മന്ത്രി പറഞ്ഞു.
ഡ്രൈവർമാർക്ക് കൊറോണ ബാധിച്ച സംഭവങ്ങൾ പുറത്തുവന്നതോടെയാണ് മന്ത്രിയുടെ നിർദേശം. അതിനിടെ കണ്ണൂരിൽ ഡ്രൈവർക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ ഡിപ്പോയിലെ 40 ജീവനക്കാര്‍ നിരീക്ഷണത്തിലായി. വിമാനത്താവളത്തിലെത്തിയ പ്രവാസികളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയ ബസിലെ ഡ്രൈവർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഡ്രൈവർ കണ്ണൂര്‍ ഡിപ്പോയില്‍ ഡ്യൂട്ടിക്കിടെ വിശ്രമിക്കാനായി ഇരുന്നതിനെ തുടര്‍ന്നാണ് ജീവനക്കാരും നിരീക്ഷണത്തിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here