തിരുവനന്തപുരം: ഗാനരചയിതാവും ചിത്രകാരിയുമായിരുന്ന പത്മജ രാധാകൃഷ്ണൻ ( 68)അന്തരിച്ചു. പ്രശസ്ത സംഗീത സംവിധായകനായിരുന്ന എം.ജി രാധാകൃഷ്ണന്റെ ഭാര്യയാണ്.
ഹൃദയസ്തംഭനത്തെ തുടർന്ന് തിരുവനന്തപുരത്തെ എസ്.കെ ഹോസ്പിറ്റലിൽ ഇന്ന് പുലർച്ചെ ഒരു മണിക്കായിരുന്നു അന്ത്യം.
2013 ൽ പുറത്തിറങ്ങിയ മിസ്റ്റർ ബീൻ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് വേണ്ടി പത്മജ രാധാകൃഷ്ണൻ വരികളെഴുതിയിട്ടുണ്ട്. എം ജി രാധാകൃഷ്ണൻ സംഗീതം ചെയ്തിട്ടുള്ള ലളിതഗാനങ്ങൾ രചിച്ചിരുന്നു.