Home National തെലുങ്കാനയില്‍ ഇരുപത്തിമൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്കു കൂടി കൊറോണ

തെലുങ്കാനയില്‍ ഇരുപത്തിമൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്കു കൂടി കൊറോണ

0

ഹൈദാരാബാദ്: തെലുങ്കാനയില്‍ ഇരുപത്തിമൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കൊറോണ ബാധിച്ച മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 55 ആയി. ഒരു മാധ്യമ പ്രവര്‍ത്തകന്‍ കൊറോണ ബാധിച്ച് മരിച്ചിരുന്നു. ദൃശ്യമാധ്യമപ്രവര്‍ത്തകനായ ഡി. മനോജ് കുമാര്‍ ആണ് രോഗം ബാധിച്ചു മരിച്ചത്.ഒരു ദിവസത്തില്‍ ഇത്രയും അധികം മാധ്യമപ്രവര്‍ത്തകര്‍ക്കു രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്.

തെലുങ്കാന സെക്രട്ടറിയേറ്റില്‍ നിന്നുള്ള വാർത്തകൾ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സജീവമായിരുന്നു ഈ മാധ്യമപ്രവര്‍ത്തകര്‍. ചിലര്‍ പതിവായി പ്രഗതി ഭവനില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു അഭിസംബോധന ചെയ്ത പത്രസമ്മേളനത്തിലും പങ്കെടുത്തിരുന്നു.
വെള്ളിയാഴ്ച്ച ഒന്‍പതു പേര്‍ക്കും ശനിയാഴ്ച്ച അഞ്ചു പേര്‍ക്കും രോഗം സ്ഥരീകരിച്ചിരുന്നു. സെക്രട്ടറിയേറ്റില്‍ ഇതിനകം ജീവനക്കാരുടെ ഇടയില്‍ രോഗം കണ്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here