Home Local News പന്ത്രണ്ടുവയസ്സുകാരിയുടെ മരണം; അമ്മയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം

പന്ത്രണ്ടുവയസ്സുകാരിയുടെ മരണം; അമ്മയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം

0

ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ പന്ത്രണ്ടുവയസ്സുകാരി തൂങ്ങി മരിച്ച സംഭവത്തിൽ അമ്മയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. അമ്മയുടെ പീഡനത്തെ തുടർന്നാണെന്ന ആരോപണം ശരിവയ്ക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. കുട്ടിയുടെ തലയിലും ശരീര ഭാഗങ്ങളിലും മൂന്ന് ചതവുകളുണ്ട്. ഇവയൊന്നും പക്ഷേ മരണകാരണമല്ല. തൂങ്ങിമരണമാണെന്നാണ് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

അമ്മയുടെ പീഡനമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. പലദിവസവും വീട്ടില്‍നിന്ന് കുട്ടിയുടെ കരച്ചിലും ബഹളവും കേള്‍ക്കാറുണ്ടായിരുന്നു. മുമ്പും അമ്മ കുട്ടിയെ മര്‍ദിച്ചിരുന്നതായും അയല്‍ക്കാര്‍ വെളിപ്പെടുത്തി. കാര്യം തിരക്കി ചെല്ലുമ്പോള്‍ വീട്ടിലേക്ക് ആരും കയറരുതെന്നായിരുന്നു വീട്ടമ്മ പറഞ്ഞതെന്നും നാട്ടുകാര്‍ പറഞ്ഞു. അമ്മയ്‌ക്കെതിരേ കുട്ടി നേരത്തെ പിങ്ക് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here