മുംബൈ: സുശാന്ത് സിംഗ് രാജ്പുത്ത് വിഷാദ രോഗത്തിന് ചികിത്സ തേടിയതിന്റെ മെഡിക്കൽ റിപ്പോർട്ടുകൾ കണ്ടെത്തി. ആറ് മാസമായി കടുത്ത വിഷാദത്തിലായിരുന്നു സുശാന്ത് എന്നാണ് വിവരം. കൂടാതെ മുംബൈ പൊലീസ് സുശാന്തിന്റെ ഡോക്ടറെ സമീപിച്ച് മൊഴിയെടുക്കാൻ ഒരുങ്ങുകയാണ്. താരത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ചും കഴിച്ചിരുന്ന മരുന്നുകളെക്കുറിച്ചും വിശദമായി പൊലീസ് അന്വേഷിക്കും.
ആത്മഹത്യ തന്നെയാണെന്നാണ് പോലീസ് റിപ്പോർട്ട്. അതേസമയം പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം താരം അവസാനമായി വിളിച്ചിരിക്കുന്നത് ബോളിവുഡിൽ നിന്നുള്ള സുഹൃത്തിനെയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ അതാരാണെന്ന് പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മരിക്കുന്നതിന്റെ തലേദിവസം സുഹൃത്തുക്കൾക്കൊപ്പം താരം ഏറെ നേരം ചെലവഴിച്ചിരുന്നു. രാത്രി വൈകി കിടന്നതിനാൽ എണീക്കാൻ വൈകിയതിൽ വീട്ടുജോലിക്കാർക്ക് സംശയമെന്നും ഉണ്ടായിരുന്നില്ല. എന്നാൽ സുഹൃത്തുക്കൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം സുശാന്ത് സിംഗ് രജ്പുതിന്റെ സ്രവം കൊറോണ പരിശോധനക്ക് അയക്കും. കൊറോണ വ്യാപനം രൂക്ഷമായ മുംബൈയിലാണ് സുശാന്ത് മരിച്ചതെന്നിരിക്കെ കൊറോണ പരിശോധന നടത്തിയ ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകൾ ഉൾപ്പെടെ നടക്കുക.