ഡെൽഹിയിൽ 500 റെയിൽവേ കോച്ചുകൾ വാർഡുകളാക്കും; കൊറോണ പരിശോധന ഇരട്ടിയാക്കും

ന്യൂഡെൽഹി: ഡെൽഹിയിൽ കൊറോണ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള കുറവ് കണക്കിലെടുത്ത് കേന്ദ്രം 500 റെയിൽവേ കോച്ചുകൾ വാർഡുകൾ ആക്കി നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൊറോണ പ്രതിരോധത്തിനുള്ള എല്ലാ സൗകര്യങ്ങളും കോച്ചുകളിൽ സജ്ജമാക്കുന്നുമെന്ന് അദ്ദേഹം പറഞ്ഞു.

ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്. ഡെൽഹിയിൽ കൊറോണ വൈറസ് പരിശോധന അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഇരട്ടിയാക്കുമെന്നും ആറ് ദിവസത്തിനുള്ളിൽ മൂന്നിരട്ടിയാക്കുമെന്നും ഷാ പറഞ്ഞു. കൊറോണ വർധനവ് ആശങ്കയുണർത്തുന്ന സഹചര്യത്തിൽ അമിത് ഷാ, ആരോഗ്യമന്ത്രി ഡോ ഹർഷവർധനനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ,ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജൽ. എന്നിവരുമായി കൂടിക്കാഴ്ച നടത്തി. രാവിലെ നടന്ന യോഗത്തിൽ ഡെൽഹി ഉപമന്ത്രി മനീഷ് സിസോദിയ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എസ്ഡിഎംഎ) ഉദ്യോഗസ്ഥർ, എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ, ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
എല്ലാ കണ്ടെയ്ന്മെന്റ് സോണുകളിലും കോൺടാക്ട് മാപ്പിങ്ങും ആരോഗ്യ സേതു ആപ്ലിക്കേഷനും നിർബന്ധമാക്കും.

അണുബാധയുടെ പരിശോധന വർദ്ധിപ്പിക്കുന്നതിനായി ദേശീയ തലസ്ഥാനത്തിന് ഉടൻ തന്നെ റാൻഡം ടെസ്റ്റിംഗ് കിറ്റുകൾ ലഭിക്കും. കൊറോണ വൈറസിനെ നേരിടാൻ പ്രാദേശിക സർക്കാരുമായും പൗര സംഘടനകളുമായും ചേർന്ന് പ്രവർത്തിക്കാൻ എല്ലാ ഏജൻസികളോടും നിർദ്ദേശിച്ചിട്ടുണ്ട്.

തലസ്ഥാനത്തെ കൊറോണ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് വൈകുന്നേരം ഡെൽഹിയിലെ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളായ നോർത്ത്, സൗത്ത്, ഈസ്റ്റ് മേയർമാരുമായും പൗര സമിതി കമ്മീഷണർമാരുടെയും പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കെജ്‌രിവാൾ, കേന്ദ്ര ആരോഗ്യമന്ത്രി വർധൻ എന്നിവരും ഇന്ന് വൈകുന്നേരം യോഗത്തിൽ പങ്കെടുക്കും.