Home Local News ഉടുതുണിയില്ലാതെ മോഷണത്തിനെത്തി; കള്ളനെ സിസിടിവി കുടുക്കി

ഉടുതുണിയില്ലാതെ മോഷണത്തിനെത്തി; കള്ളനെ സിസിടിവി കുടുക്കി

0

മലപ്പുറം: ഉടുതുണിയില്ലാതെ മോഷണത്തിനെത്തിയ ആളെ സിസിടിവി കുടുക്കി. കള്ളന്‍ നൂല്‍ബന്ധമില്ലാതെ മതിലുചാടി അകത്തു കടക്കുന്നതും വീടിന്റെ ഒന്നാം നിലയില്‍ കയറുന്നതുമെല്ലാം വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതു നാട്ടില്‍ പ്രചരിച്ചതോടെയാണ് സമീപവാസിയായ യുവാവാണെന്നു തിരിച്ചറിഞ്ഞത്. ആരെങ്കിലും കണ്ടാലും പിടിയിലാകാതിരിക്കാനാണ് വസ്ത്രമുപേക്ഷിച്ചതെന്നാണു നിഗമനം.

മക്കരപറമ്പ് വടിശ്ശീരി കുളമ്പിലെ ഏലച്ചോല അബൂബക്കറിന്റെ വീട്ടിലാണ് കഴിഞ്ഞ മാസം 26ന് കള്ളന്‍ കയറി മുകള്‍നിലയില്‍ ഉറങ്ങുകയായിരുന്ന സ്ത്രീകളുടെ ആഭരണം മോഷ്ടിക്കാന്‍ ശ്രമിച്ചത്. ആഭരണം പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്ത്രീകള്‍ ഒച്ചവച്ചതോടെ കള്ളന്‍ ഇറങ്ങിയോടി. വീട്ടുടമയുടെ പരാതിയില്‍ സമീപവാസിയായ യുവാവിനെതിരെ കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here