ഡെൽഹിയിലെ മുപ്പതോളം ആശുപത്രികളിൽ വെൻ്റിലേറ്ററില്ല; 20,000 കിടക്കകൾ ക്രമീകരിക്കാൻ പദ്ധതി

ന്യൂഡെൽഹി: ദേശീയ തലസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായികൊണ്ടിരിക്കുമ്പോൾ ഡെൽഹിയിലെ മുപ്പതോളം ആശുപത്രികളിൽ വെന്റിലേറ്ററിന്റെ അഭാവം ആശങ്ക സൃഷ്ടിക്കുന്നു. നിലവിൽ 217 വെന്റിലേറ്ററുകൾ മാത്രമാണ് ഡെൽഹിയിലെ ആശുപത്രികളിൽ കൊറോണ രോഗികൾക്കായി അവശേഷിക്കുന്നത്.
രോഗികളെ പ്രവേശിപ്പിക്കാൻ
എയിംസ്, മാക്സ് സാക്ടെറ്റ് , ഗംഗാരം ഹോസ്പിറ്റൽ തുടങ്ങിയ എല്ലാ പ്രധാന ആശുപത്രികളിലെയും വെന്റിലേറ്ററുകൾ നിലവിൽ ഒഴിവില്ല.

ആശുപത്രികളിൽ കൂടുതൽ കിടക്കകൾ സജീകരിക്കുവാനുള്ള ശ്രമത്തിലാണ് ഡെൽഹി സർക്കാർ. അടുത്ത ആഴ്ചക്കുള്ളിൽ 20,000 കിടക്കകൾ ക്രമീകരിക്കാൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്. സർക്കാരിന്റെ വിലയിരുത്തൽ പ്രകാരം കൊറോണ രോഗികൾക്ക് വേണ്ടി ജൂലായ് 31 വരെ 80,000 കിടക്കകൾ ആവശ്യമാണ്. അതേ സമയം 9,000 കിടക്കകൾ മാത്രമാണ് നിലവിൽ ലഭ്യമായിട്ടുള്ളത്.

ജൂലൈ 31 നകം ഡെൽഹിയിൽ 5.5 ലക്ഷം കൊറോണ അണുബാധയുണ്ടാകുമെന്ന് സർക്കാർ കണക്കാക്കുന്നുണ്ട്. കൊറോണ വൈറസ് രോഗികളുടെ മരണനിരക്ക് നിലവിൽ 3% ആണ്. ഇതനുസരിച്ച് ജൂലൈ 31 ന് ശേഷവും അതിനുശേഷമുള്ള മരണസംഖ്യ 15 മുതൽ 20 ശതമാനം ആയി വരെ ഉയരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുകൾ തലസ്ഥാനത്ത് ഭീതി വർധിപ്പിച്ചിരിക്കുകയാണ്.