ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഭൂകമ്പം; റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി. രാജ്‌കോട്ടിന് 122 കിലോമീറ്റര്‍ അകലെ വടക്ക്-കിഴക്ക് ദിശയിലാണ് കനത്ത ഭൂകമ്പം അനുഭവപ്പെട്ടത്. ഞായറാഴ്ച രാത്രി 8.13-ഓടെയാണ് സംഭവം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് നിലവിലെ വിവരം.

കച്ച് ജില്ലയിലെ ബച്ചാവുവിന് അടുത്താണ് പ്രഭവകേന്ദ്രം. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ രാജ്‌കോട്ട്, കച്ച്, പതാന്‍ ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി വിജയ് രൂപാണി നിര്‍ദ്ദേശം നല്‍കി.