Home Local News സെക്രട്ടേറിയേറ്റിൽ നിന്നും കാണാതായ അണ്ടർ സെക്രട്ടറി ഇള ദിവാകരൻ്റെ മൃതദേഹം കണ്ടെത്തി

സെക്രട്ടേറിയേറ്റിൽ നിന്നും കാണാതായ അണ്ടർ സെക്രട്ടറി ഇള ദിവാകരൻ്റെ മൃതദേഹം കണ്ടെത്തി

0

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയേറ്റിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ അണ്ടർ സെക്രട്ടറി ഇള ദിവാകരൻ്റെ മൃതദേഹം കണ്ടെത്തി. കൊല്ലം ചിറയിൻകീഴിന് സമീപമുള്ള അന്തിക്കടവിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. അടുത്തിടെയാണ് ഇള ദിവാകരന് അണ്ടര്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചത്.
പോലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

വലിയ ഏല, തോട്ടവാരം അയന്തി കടവിനു സമീപത്തുനിന്ന് ഇള ഉപയോഗിച്ചിരുന്ന സ്‌കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കാണാതാകുന്നതിന് തലേദിവസം വ്യാഴാഴ്ച വൈകീട്ട് 6 മണിയോടെ ഇള സ്‌കൂട്ടറില്‍ കടവിനു സമീപം വന്നിരുന്നതായി നാട്ടുകാര്‍ പൊലീസിനോടു പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാലു മണിയോടെയാണ് ഇളയുടെ മൃതദേഹം കണ്ടെത്തിയത്.

പരേതനായ ലൈജുവാണ് ഭര്‍ത്താവ്. മക്കള്‍: ഭവ്യ ലൈജു (കെ.എസ്.ഇ.ബി. സബ് എന്‍ജിനീയര്‍, പാലച്ചിറ), അദീന ലൈജു(പ്ലസ്ടു വിദ്യാര്‍ഥിനി).

LEAVE A REPLY

Please enter your comment!
Please enter your name here