Home Covid-19 തമിഴ്‌നാട്ടിൽ ശ്രീപെരുമ്പത്തൂർ എംഎൽഎ പളനിക്ക് കൊറോണ

തമിഴ്‌നാട്ടിൽ ശ്രീപെരുമ്പത്തൂർ എംഎൽഎ പളനിക്ക് കൊറോണ

0

ചെന്നൈ: ഒരു എംഎൽഎയ്ക്ക് കൂടി തമിഴ്‌നാട്ടിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു. ശ്രീപെരുമ്പത്തൂർ എംഎൽഎയും അണ്ണാ ഡിഎംകെ നേതാവുമായ കെ പളനിക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം ചെപ്പോക്ക് എംഎൽഎ ജെ അൻപഴകൻ വൈറസ് ബാധിച്ച് മരിച്ചിരുന്നു. ഇദ്ദേഹം ഡിഎംകെ എംഎൽഎയായിരുന്നു. ദക്ഷിണ ചെന്നൈയുടെ ചുമതലയുണ്ടായിരുന്ന ഡിഎംകെയുടെ സെക്രട്ടറിയുമായിരുന്നു.

അതേസമയം രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ ചെന്നൈയില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരും. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കണമെന്ന നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ചെന്നൈയില്‍ നിന്ന് തമിഴ്നാട്ടിലെ മറ്റ് ജില്ലകളിലേക്ക് ഇ- പാസ് നല്‍കുന്നത് നിര്‍ത്തിവെച്ചു. കൂടുതല്‍ ഇളവ് നല്‍കിയതോടെ കൊറോണ ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ചെന്നൈയിലുണ്ടാകുന്നത്. മരണനിരക്കും വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് വീണ്ടും സമ്പൂര്‍ണ ലോക്ക് നടപ്പാക്കണമെന്ന ആവശ്യം ശക്തമായത്. ഏകോപന ചുമതലയുള്ള മന്ത്രിമാരും ഡോകടര്‍മാരുടെ വിദഗ്ധ സമിതിയും ഇക്കാര്യം ആവശ്യപ്പെട്ടു. കുറഞ്ഞത് 14 ദിവസത്തേക്ക് അടച്ചിടണമെന്നാണ് നിര്‍ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here