ലാഹോര്‍: മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കൊറോണ സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ അഫ്രീദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി അഫ്രീദി പറഞ്ഞു.
അതികഠിനമായ ശരീര വേദന അനുഭവപ്പെട്ടിരുന്നു. നിര്‍ഭാഗ്യം കൊണ്ട് കൊറോണ പോസിറ്റീവാണെന്നാണ് പരിശോധനാ ഫലം. പെട്ടെന്ന് സുഖം പ്രാപിക്കാന്‍ നിങ്ങളുടെ പ്രാര്‍ഥനകള്‍ വേണം, അഫ്രീദി പറഞ്ഞു. കൊറോണ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ പാക് ക്രിക്കറ്റ് താരമാണ് ഷാഹിദ് അഫ്രീദി. ക്രിക്കറ്റ് താരങ്ങളായ തൗഫീഖ് ഉമർ, സഫർ സർഫറാസ് എന്നിവർക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു.
കൊറോണയെ തുടര്‍ന്നുള്ള ലോക്ക്ഡൗണില്‍ കുടുങ്ങിയപ്പോള്‍ പാവപ്പെട്ടവര്‍ക്ക് സഹായമെത്തിക്കാന്‍ അഫ്രീദി മുന്‍പിലുണ്ടായിരുന്നു. യുവരാജും, ഹര്‍ഭജനും അഫ്രീദി ഫൗണ്ടേഷനിലേക്ക് സംഭാവന നല്‍കി. എന്നാല്‍ കശ്മീരിനെ കുറിച്ചുള്ള അഫ്രീദിയുടെ പരാമര്‍ശം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ പ്രകോപിപ്പിക്കുകയും, യുവിയും ഹര്‍ഭജനും റെയ്‌നയുമെല്ലാം അഫ്രീദിക്കെതിരെ രംഗത്തെത്തുകയുമായിരുന്നു.
അതേസമയം, പാകിസ്താനിൽ 1,32,000 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 2,551 പേരാണ് മരിച്ചത്. 50,056 പേർ രോഗമുക്തിനേടി.