Home Local News മുണ്ടക്കയത്ത് അയൽവാസി മധ്യവയസ്കനെ കല്ലെറിഞ്ഞ് കൊന്നു

മുണ്ടക്കയത്ത് അയൽവാസി മധ്യവയസ്കനെ കല്ലെറിഞ്ഞ് കൊന്നു

0

കോട്ടയം: മുണ്ടക്കയത്ത് അയൽവാസി മധ്യവയസ്കനെ കല്ലെറിഞ്ഞ് കൊന്നു. ഇന്ന് വൈകിട്ട് 6.45 നാണ് സംഭവം.
മുണ്ടക്കയം ടൗണിലെ ചുമട്ട് തൊഴിലാളിയായ ചെളിക്കുഴി കോട്ടപ്പറമ്പിൽ ജേക്കബ് ജോർജ് (സാബു – 53 ) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് അയൽവാസിയായ ബിജുവിനെ പൊലീസ് തെരയുകയാണ്. വാഹനം തിരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കൊല്ലപ്പെട്ട സാബുവും അയൽവാസി ബിജുവും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതിൻ്റെ തുടർച്ചയാണ് ഇന്നത്തെ സംഭവമെന്നാണ് സൂചന. മുണ്ടക്കയം ടൗണിലെ ചുമട്ടു തൊഴിലാളിയായ ജേക്കബ് പണി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അയൽവാസിയുടെ കല്ലേറിൽ കൊല്ലപ്പെട്ടത്. മുഖത്തും ശരീരത്താകമാനവും കല്ലേറിൽ പരുക്കേറ്റ ജേക്കബ് ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ മരണപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here